നിങ്ങള്‍ എന്തുതന്നെ ചെയ്താലും മനുഷ്യര്‍ക്കെന്നപോലെ അല്ല, കര്‍ത്താവിനെന്നപോലെ ഹൃദയപൂര്‍വ്വം ചെയ്യുവിന്‍.
സങ്കീര്‍ത്തനങ്ങള്‍ 31 : 24
കര്‍ത്താവില്‍ പ്രത്യാശവച്ചിരിക്കുന്ന ഏവരും ധൈര്യമവലംബിക്കുവിന്‍; നിങ്ങളുടെ ഹൃദയം ഉറപ്പുള്ളതായിരിക്കട്ടെ.
ഹെബ്രായര്‍ 11 : 1
പ്രത്യാശിക്കുന്നവ ലഭിക്കുമെന്ന ഉറപ്പും കാണപ്പെടാത്തവ ഉണ്ട് എന്ന ബോധ്യവുമാണു വിശ്വാസം.
സങ്കീര്‍ത്തനങ്ങള്‍ 103 : 1
എന്റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക; എന്റെ അന്തരംഗമേ, അവിടുത്തെ വിശുദ്ധനാമത്തെ പുകഴ്ത്തുക. എന്റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക; അവിടുത്തെ ഉപകാരങ്ങളൊന്നും മറക്കരുത്.
സങ്കീര്‍ത്തനങ്ങള്‍ 18 : 2
കര്‍ത്താവ് എന്റെ ശൈലവും എന്റെ കോട്ടയും എന്റെ രക്ഷകനുമാണ്; എന്റെ ദൈവം, ഞാന്‍ ആശ്രയിക്കുന്ന പാറ; എന്റെ പരിചയും എന്റെ രക്ഷയുടെ കൊമ്പും എന്റെ അഭയകേന്ദ്രവും അവിടുന്നാണ്.
ഏശയ്യാ 54 : 10
മലകള്‍ അകന്നുപോയേക്കാം; കുന്നുകള്‍ മാറ്റപ്പെട്ടേക്കാം. എന്നാല്‍, എന്റെ അചഞ്ചലമായ സ്നേഹം നിന്നെ വിട്ടുപിരിയുകയില്ല; എന്റെ സമാധാന ഉടമ്പടിക്കു മാറ്റം വരികയുമില്ല – നിന്നോടു കരുണകാണിക്കുന്ന കര്‍ത്താവ് അരുളിച്ചെയ്യുന്നു.
സുഭാഷിതങ്ങള്‍ 16 : 3
നിന്റെ പ്രവൃത്തികള്‍ കര്‍ത്താവിനു സമര്‍പ്പിക്കുക; നിന്റെ പദ്ധതികള്‍ വിജയിക്കും.
1 കോറിന്തോസ് 13 : 13
വിശ്വാസം, പ്രത്യാശ, സ്നേഹം ഇവ മൂന്നും നിലനില്ക്കുന്നു; എന്നാല്‍, ഇവയില്‍ സര്വ്വോത്കൃഷ്ടമായത് സ്നേഹമാണ്.
സങ്കീര്‍ത്തനങ്ങള്‍ 121 : 2
ആകാശവും ഭൂമിയും ഉണ്ടാക്കിയ കര്‍ത്താവില്‍നിന്നാണ് എനിക്കു സഹായം ലഭിക്കുന്നത്.
വിലാപങ്ങള്‍ 3 : 22
കര്‍ത്താവിന്റെ കാരുണ്യം ഒരിക്കലും അവസാനിക്കുന്നില്ല; അവിടുത്തെ കൃപ ഒരിക്കലും നിലയ്ക്കുന്നില്ല. ഓരോ പ്രഭാതത്തിലും അത് പുതിയതാണ്; അവിടുത്തെ വിശ്വസ്തത എത്രയോ വലിയതാണ്!
2 തിമോത്തേയോസ് 1 : 7
ദൈവം നമുക്കു തന്നത് ഭീരുത്വത്തിന്റെ ആത്മാവിനെയല്ല, ശക്തിയുടെയും സ്നേഹത്തിന്റെയും ആത്മനിയന്ത്രണത്തിന്റെയും ആത്മാവിനെയാണ്.
സങ്കീര്‍ത്തനങ്ങള്‍ 37 : 5
നിന്റെ വഴി കര്‍ത്താവിനു ഭരമേല്പിക്കുക; അവിടുത്തെ ആശ്രയിക്കുക, അവിടുന്നു പ്രവര്‍ത്തിക്കും.