യോഹന്നാന്‍ 15 : 5

ഞാന്‍ മുന്തിരിച്ചെടിയും നിങ്ങള്‍ ശാഖകളുമാണ്. ആര് എന്നിലും ഞാന്‍ അവനിലും വസിക്കുന്നുവോ അവന്‍ സമൃദ്ധമായി ഫലം പുറപ്പെടുവിക്കുന്നു; എന്തെന്നാല്‍, എന്നെക്കൂടാതെ നിങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ സാധിക്കുകയില്ല.

ഏശയ്യാ 12 : 2

ഇതാ, എന്‍റെ രക്ഷയായ ദൈവം! ഞാന്‍ ഭയപ്പെടാതെ ആശ്രയിക്കും. എന്തെന്നാല്‍, കര്‍ത്താവായ ദൈവമാണ് എന്‍റെ ബലവും എന്‍റെ ഗാനവും; അവിടുന്ന് എന്‍റെ രക്ഷയായിരിക്കുന്നു.

യാക്കോബ് 1 : 12

പരീക്ഷണങ്ങളെ ക്ഷമയോടെ സഹിക്കുന്ന മനുഷ്യന്‍ ഭാഗ്യവാന്‍; എന്തെന്നാല്‍, പരീക്ഷണങ്ങളെ അതിജീവിച്ചുകഴിയുമ്പോള്‍ തന്നെ സ്നേഹിക്കുന്നവര്‍ക്കു ദൈവം വാഗ്ദാനം ചെയ്തിട്ടുള്ള ജീവന്‍റെ കിരീടം അവന്‍ പ്രാപിക്കും.

മത്തായി 7 : 7

ചോദിക്കുവിന്‍, നിങ്ങള്‍ക്കു നല്‍കപ്പെടും; അന്വേഷിക്കുവിന്‍, നിങ്ങള്‍ കണ്ടെത്തും; മുട്ടുവിന്‍, നിങ്ങള്‍ക്കു തുറന്നുകിട്ടും.

1 പത്രോസ് 5 : 7

അവിടുന്ന് നിങ്ങളുടെ കാര്യത്തില്‍ ശ്രദ്ധാലുവായിരിക്കുന്നതുകൊണ്ട്, നിങ്ങളുടെ എല്ലാ ഉത്കണ്ഠകളും അവിടുത്തെ ഏല്പിക്കുവിന്‍.

യോഹന്നാന്‍ 8 : 12

യേശു വീണ്ടും അവരോടു സംസാരിച്ചു: ഞാന്‍ ലോകത്തിന്‍റെ വെളിച്ചമാണ്. എന്നെ അനുഗമിക്കുന്നവന്‍ ഒരിക്കലും അന്ധകാരത്തില്‍ നടക്കുകയില്ല; അവനു ജീവന്‍റെ വെളിച്ചം ഉണ്ടായിരിക്കും.