എന്നാല്‍, ദൈവത്തില്‍ ആശ്രയിക്കുന്നവര്‍ വീണ്ടും ശക്തി പ്രാപിക്കും; അവര്‍ കഴുകന്‍മാരെപ്പോലെ ചിറകടിച്ചുയരും. അവര്‍ ഓടിയാലും ക്ഷീണിക്കുകയില്ല; നടന്നാല്‍ തളരുകയുമില്ല.
സങ്കീര്‍ത്തനങ്ങള്‍ 34 : 8
കര്‍ത്താവ് എത്രനല്ലവനെന്നുരുചിച്ചറിയുവിന്‍; അവിടുത്തെ ആശ്രയിക്കുന്നവന് ഭാഗ്യവാന്.
ഏശയ്യാ 54 : 17
കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിന്നെ ഉപദ്രവിക്കാന്‍ ഉണ്ടാക്കിയ ഒരായുധവും ഫലപ്രദമാവുകയില്ല. നിനക്കെതിരേ വിധി പ്രസ്താവിക്കുന്ന എല്ലാ നാവുകളെയും നീ ഖണ്ഡിക്കും; കര്‍ത്താവിന്‍റെ ദാസരുടെ പൈതൃകവും എന്‍റെ നീതിനടത്തലുമാണ് ഇത്. […]
സങ്കീര്‍ത്തനങ്ങള്‍ 23 : 1
കര്‍ത്താവാണ് എന്‍റെ ഇടയന്; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.
പുറപ്പാട് 14 : 14
കര്‍ത്താവു നിങ്ങള്‍ക്കുവേണ്ടിയുദ്ധം ചെയ്തു കൊള്ളും. നിങ്ങള്‍ ശാന്തരായിരുന്നാല്‍ മതി.
ഏശയ്യാ 54 : 10
നിന്നോടു കരുണയുള്ള കര്‍ത്താവ് അരുളിച്ചെയ്യുന്നു: മലകള്‍ അകന്നുപോയേക്കാം; കുന്നുകള്‍ മാറ്റപ്പെട്ടേക്കാം. എന്നാല്‍, എന്‍റെ അചഞ്ചലമായ സ്നേഹം നിന്നെ പിരിയുകയില്ല; എന്‍റെ സമാധാന ഉടമ്പടിക്കു മാറ്റം വരുകയുമില്ല.
ജോഷ്വ 1 : 8
ന്യായപ്രമാണഗ്രന്ഥം എപ്പോഴും നിന്‍റെ അധരത്തിലുണ്ടായിരിക്കണം. അതില്‍ എഴുതിയിരിക്കുന്നതെല്ലാം പാലിക്കാന്‍ നീ ശ്രദ്ധിക്കണം. അതിനെക്കുറിച്ച് രാവും പകലും ധ്യാനിക്കണം. അപ്പോള്‍ നീ അഭിവൃദ്ധി പ്രാപിക്കുകയും വിജയം വരിക്കുകയും ചെയ്യും. […]
സങ്കീര്‍ത്തനങ്ങള്‍ 121 : 3
നിന്‍റെ കാല് വഴുതാന്‍ അവിടുന്നുസമ്മതിക്കുകയില്ല; നിന്നെ കാക്കുന്നവന് ഉറക്കം തൂങ്ങുകയില്ല.
ഏശയ്യാ 49 : 25
കര്‍ത്താവ് അരുളിച്ചെയ്യുന്നു: ശക്തനില്‍നിന്ന് അടിമകളെ വിടുവിക്കുകയും സ്വേച്ഛാധിപതിയില്‍നിന്ന് ഇരയെരക്ഷിക്കുകയും ചെയ്യും. എന്തെന്നാല്‍, നിന്നോടു പോരാടുന്നവരോട് ഞാന്‍ പോരാടുകയും നിന്‍റെ മക്കളെ രക്ഷിക്കുകയും ചെയ്യും.
ഏശയ്യാ 59 : 1
രക്ഷിക്കാന്‍ കഴിയാത്തവിധം കര്‍ത്താവിന്‍റെ കരം കുറുകിപ്പോയിട്ടില്ല. കേള്‍ക്കാനാവാത്തവിധം അവിടുത്തെ കാതുകള്‍ക്കു മാന്ദ്യം സംഭവിച്ചിട്ടില്ല.