എന്നാല്‍, കര്‍ത്താവ് എന്റെ ശക്തികേന്ദ്രമാണ്; എന്റെ ദൈവം എന്റെ അഭയശിലയും.
സങ്കീര്‍ത്തനങ്ങള്‍ 94 : 19
എന്റെ ഹൃദയത്തിന്റെ ആകുലതകള്‍ വര്‍ധിക്കുമ്പോള്‍ അങ്ങ് നല്കുന്ന ആശ്വാസം എന്നെ ഉന്മേഷവാനാക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 94 : 18
എന്റെ കാല് വഴുതുന്നു എന്നു ഞാന്‍ വിചാരിച്ചപ്പോഴേക്കും കര്‍ത്താവേ, അങ്ങയുടെ കാരുണ്യം എന്നെ താങ്ങിനിര്‍ത്തി.
സങ്കീര്‍ത്തനങ്ങള്‍ 92 : 4
കര്‍ത്താവേ, അങ്ങയുടെ പ്രവൃത്തികള്‍ എന്നെ സന്തോഷിപ്പിച്ചു; അങ്ങയുടെ അദ്ഭുതപ്രവൃത്തികണ്ട് ഞാന്‍ ആനന്ദഗീതം ആലപിക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 92 : 3
കിന്നരവും വീണയും മീട്ടിയും പ്രഭാതത്തില്‍ അങ്ങയുടെ കരുണയെയും രാത്രിയില്‍ അങ്ങയുടെ വിശ്വസ്തതയെയും ഉദ്ഘോഷിക്കുന്നത് എത്ര ഉചിതം!
ഫിലിപ്പി 1 : 29
ക്രിസ്തുവില്‍ വിശ്വസിക്കാന്‍ മാത്രമല്ല, അവനുവേണ്ടി സഹിക്കാന്‍കൂടിയുള്ള അനുഗ്രഹം അവനെപ്രതി നിങ്ങള്‍ക്കു ലഭിച്ചിരിക്കുന്നു.
മത്തായി 6 : 22
കണ്ണാണു ശരീരത്തിന്റെ വിളക്ക്. കണ്ണ് കുറ്റമറ്റതെങ്കില്‍ ശരീരം മുഴുവന്‍പ്രകാശിക്കും.
ഏശയ്യാ 58 : 10
വിശക്കുന്നവര്‍ക്ക് ഉദാരമായി ഭക്ഷണം കൊടുക്കുകയും പീഡിതര്‍ക്കു സംതൃപ്തി നല്‍കുകയും ചെയ്താല്‍ നിന്റെ പ്രകാശം അന്ധകാരത്തില്‍ ഉദിക്കും. നിന്റെ ഇരുണ്ടവേളകള്‍ മധ്യാഹ്നം പോലെയാകും.
മത്തായി 21 : 22
വിശ്വാസത്തോടെ പ്രാര്‍ഥിക്കുന്നതെല്ലാം നിങ്ങള്‍ക്കു ലഭിക്കും.
പ്രഭാഷകന്‍ 33 : 1
കര്‍ത്താവിനെ ഭയപ്പെടുന്നവന് അനര്‍ഥം സംഭവിക്കുകയില്ല; ആപത്തില്‍നിന്ന് അവിടുന്ന് അവനെ രക്ഷിക്കും.