പുറപ്പാട്‌ 33 : 17

കര്‍ത്താവു മോശയോടു പറഞ്ഞു: നീ ആവശ്യപ്പെട്ട ഈ കാര്യവും ഞാന്‍ ചെയ്യും. എന്തെന്നാല്‍, നീ എന്‍റെ പ്രീതി നേടിയിരിക്കുന്നു. നിന്നെ എനിക്കു നന്നായി അറിയാം.

മത്തായി 5 : 3-12

ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്‍മാര്‍; സ്വര്‍ഗരാജ്യം അവരുടേതാണ്.വിലപിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ ആശ്വസിപ്പിക്കപ്പെടും.ശാന്തശീലര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ ഭൂമി അവകാശമാക്കും.നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ക്കു സംതൃപ്തി ലഭിക്കും.കരുണയുള്ളവര്‍ ഭാഗ്യവാന്‍മാര്‍; […]

സങ്കീര്‍ത്തനങ്ങള്‍ 46 : 10-11

ശാന്തമാകുക, ഞാന്‍ ദൈവമാണെന്നറിയുക; ഞാന്‍ ജനതകളുടെ ഇടയില്‍ ഉന്നതനാണ്; ഞാന്‍ ഭൂമിയില്‍ ഉന്നതനാണ്.സൈന്യങ്ങളുടെ കര്‍ത്താവു നമ്മോടു കൂടെയുണ്ട്; യാക്കോബിന്‍റെ ദൈവമാണു നമ്മുടെ അഭയം.

ഏശയ്യാ 33 : 2

കര്‍ത്താവേ, ഞങ്ങളോടു കരുണയുണ്ടാകണമേ! ഞങ്ങള്‍ അങ്ങേക്കുവേണ്ടി കാത്തിരിക്കുന്നു. ഓരോ പ്രഭാതത്തിലും ഞങ്ങളുടെ കരവും കഷ്ടതയുടെ കാലത്തു ഞങ്ങളുടെ രക്ഷയും ആയിരിക്കണമേ!

ഏശയ്യാ 26 : 3-4

അങ്ങയില്‍ ഹൃദയമുറപ്പിച്ചിരിക്കുന്നവനെ അങ്ങ് സമാധാനത്തിന്‍റെ തികവില്‍ സംരക്ഷിക്കുന്നു. എന്തെന്നാല്‍, അവന്‍ അങ്ങയില്‍ ആശ്രയിക്കുന്നു.കര്‍ത്താവില്‍ എന്നേക്കും ആശ്രയിക്കുവിന്‍; ദൈവമായ കര്‍ത്താവ് ശാശ്വതമായ അഭയശിലയാണ്.

സങ്കീര്‍ത്തനങ്ങള്‍ 54 : 1-7

ദൈവമേ, അങ്ങയുടെ നാമത്താല്‍ എന്നെ രക്ഷിക്കണമേ! അങ്ങയുടെ ശക്തിയില്‍ എനിക്കുനീതി നടത്തിത്തരണമേ!ദൈവമേ, എന്‍റെ പ്രാര്‍ഥന കേള്‍ക്കണമേ! എന്‍റെ അധരങ്ങളില്‍നിന്ന് ഉതിരുന്ന വാക്കുകള്‍ ശ്രദ്ധിക്കണമേ!അഹങ്കാരികള്‍ എന്നെ എതിര്‍ക്കുന്നു; നിര്‍ദയര്‍ […]

സങ്കീര്‍ത്തനങ്ങള്‍ 91 : 9-12

നീ കര്‍ത്താവില്‍ ആശ്രയിച്ചു; അത്യുന്നതനില്‍ നീ വാസമുറപ്പിച്ചു.നിനക്ക് ഒരു തിന്‍മയും ഭവിക്കുകയില്ല; ഒരനര്‍ഥവും നിന്‍റെ കൂടാരത്തെ സമീപിക്കുകയില്ല.നിന്‍റെ വഴികളില്‍ നിന്നെ കാത്തുപാലിക്കാന്‍ അവിടുന്നു തന്‍റെ ദൂതന്‍മാരോടു കല്‍പിക്കും.നിന്‍റെ […]

സങ്കീര്‍ത്തനങ്ങള്‍ 34 : 7-9

കര്‍ത്താവിന്‍റെ ദൂതന്‍ ദൈവഭക്തരുടെ ചുറ്റും പാളയമടിച്ച് അവരെ രക്ഷിക്കുന്നു.കര്‍ത്താവ് എത്ര നല്ലവനെന്നു രുചിച്ചറിയുവിന്‍; അവിടുത്തെ ആശ്രയിക്കുന്നവന്‍ ഭാഗ്യവാന്‍.കര്‍ത്താവിന്‍റെ വിശുദ്ധരേ, അവിടുത്തെ ഭയപ്പെടുവിന്‍; അവിടുത്തെ ഭയപ്പെടുന്നവര്‍ക്ക് ഒന്നിനും കുറവുണ്ടാവുകയില്ല.